സൂര്യാതപം: കര്‍ശന നടപടിയുമായി തൊഴില്‍ വകുപ്പ്
കൊച്ചി: സുര്യാതപം കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന ലേബര്‍ കമ്മിഷണറുടെ നിര്‍ദേശം പാലക്കുന്നുണ്ടോ എന്നറിയാന്‍ വ്യാപക പരിശോധനയുമായി തൊഴില്‍ വകുപ്പ്. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.ബി ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ സുരക്ഷാ മുന്‍കരുതലുകളൊന്നും സ്വീകരിക്കാതേയും തൊഴില്‍ സമയക്രമീകരണം പാലിക്കാതെയും നിര്‍മാണം തുടര്‍ന്ന കാക്കനാട് സിവില്‍സ്റ്റേഷനു സമീപം പണിയുന്ന കണ്‍സ്ട്രക്ഷന്‍ സൈറ്റിന് സ്റ്റോപ്പ് മെമ്മോ നല്‍കി പണി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. തൊഴില്‍ സമയക്രമീകരണം പാലിക്കാതെ റോഡ് ടാറിങ് പോലെയുളള ജോലികള്‍ നിര്‍ത്തിവപ്പിക്കുകയും ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു.
വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് തൊഴില്‍വകുപ്പ് തൊഴില്‍ സമയം ക്രമീകരിച്ചത്. നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാന്‍ വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (ഇ) വി.ബി ബിജു അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214 155300 0484 2423110 എന്നീ നമ്പറുകളില്‍ വിളിച്ച് പരിഹാരം തേടേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."