HOME
DETAILS

രാമനാട്ടുകരയിലെ മദ്യശാല: പ്രതിഷേധം ശക്തമാകുന്നു ജനകീയ മുന്നണിയുടെ ഹര്‍ത്താല്‍ സമാധാനപരം

  
backup
April 21 2017 | 23:04 PM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2


ഫറോക്ക്: സുപ്രിംകോടതി വിധിയെ തുടര്‍ന്നു അടച്ചുപൂട്ടിയ ദേശീയപാത രാമനാട്ടുകരയിലെ ബീവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് വീണ്ടും തുറന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ സൈ്വര്യജീവതത്തിനു ഭീഷണിയായ മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. മദ്യശാലയ്‌ക്കെതിരേ സമരം നടത്തിയവര്‍ക്കു നേരെ പൊലിസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ചു ജനകീയ മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. നഗരസഭയിലാകെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിരുന്നു. ദേശീയ - സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 31നാണ് രാമനാട്ടുകരയിലെ ബീവറേജ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയത്. എന്നാല്‍ ദേശീയ പാത രാമനാട്ടുകര  വെങ്ങളം ബൈപ്പാസാണെന്ന് പി.ഡബ്ല്യൂ.ഡി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു ഹൈക്കോടതി മദ്യശാല തുറക്കുന്നതിനു താല്‍ക്കാലിക അനുമതി നല്‍കുകയായിരുന്നു.
പാതയോരത്തെ ഈ മദ്യശാല വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും വലിയ ഭീഷണിയായിരുന്നു. മദ്യം വാങ്ങാനെത്തുന്നവരുടെ നിര ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്ന നടുറോഡിലേക്കിറങ്ങുന്നത് പലപ്പോഴും അപകടത്തിനിടയാക്കിയിരുന്നു. ബീവറേജ് കോര്‍പ്പറേഷന്റെ ഓട്ട്‌ലെറ്റിനു പുറമെ പാതയോരത്തു തന്നെയുള്ള മൂന്ന് ഹോട്ടലകളിലും ബിയറും വൈനും വില്‍പ്പന നടന്നിരുന്നു. ഇത് രാമനാട്ടുകരയേയും പരിസരപ്രദേശങ്ങളെയും കുടിയന്മാരുടെയും പിടിച്ചുപ്പറിക്കാരുടെയും താവളമാക്കിയിരുന്നു.  
മദ്യശാല പൂട്ടിയതോടെ  തിരക്കൊഴിഞ്ഞു പ്രദേശം ശാന്തമായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മദ്യശാല  തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത് പരിസരവാസികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.  മറ്റു പ്രദേശങ്ങളില്‍ നിന്നും മദ്യം വാങ്ങാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് സൈ്വര്യജീവിതത്തിനു വന്‍ഭീഷണിയാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം അഞ്ചുമണിക്ക് ബീവറേജ് ഔട്ട്‌ലെറ്റ് തുറക്കാനെത്തിയപ്പോള്‍ തന്നെ നൂറ് കണക്കിനു പേരാണ് മദ്യം വാങ്ങാനായി വരിനിന്നത്. ഇവരുടെ ഇടയില്‍ നിന്നും പാടുപെട്ടാണ് സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കിയത്. മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ടു ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് 9 മണിമുതല്‍ കേന്ദ്രത്തിനു മുന്‍പില്‍ സമരം ആരംഭിക്കും. യോഗത്തില്‍ നരസഭ 20-ാം ഡിവിഷന്‍ കൗണ്‍സിലര്‍ വിനീത അധ്യക്ഷയായി. 21-ാം ഡിവിഷന്‍ കൗണ്‍സിലര്‍ മനോജ് ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. ഹംസക്കോയ, എം.പി ജനാര്‍ദ്ദനന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  23 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  29 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  40 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  43 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago