കൊവിഡ് ഒരു കോടിയിലേക്ക്
കൊവിഡ് പരിശോധനയില്‍ ഇന്ത്യ ഏറെ പിന്നില്‍
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. വേള്‍ഡോ മീറ്റേര്‍സ് കണക്കനുസരിച്ച് 99,47,624 പേര്‍ക്ക് ഇതിനകം മഹാമാരി സ്ഥിരീകരിച്ചിട്ടുണ്ട്. ജോണ്‍ ഹോകിന്‍സ് യൂനിവേഴ്സിറ്റിയുടെ കൊവിഡ് റിസോഴ്സ് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 98,28,704 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 49,68,899 പേര് രോഗമുക്തരായപ്പോള്‍ 4,94,857 പേര് മരിച്ചു.
രോഗവ്യാപനത്തിലും മരണത്തിലും യു.എസ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 24,67,837 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച യു.എസില്‍ 1,25,039 പേര് കൊവിഡ് മൂലം മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 12,74,974 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 55,961 പേര് മരിച്ചു. റഷ്യയാണ് മൂന്നാമതുള്ളത്.
നാലാംസ്ഥാനത്തുള്ള ഇന്ത്യയില്‍ 5,08,953 പേര്‍ക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞു. 15,685 പേര് മരിച്ചു. രാജ്യത്ത് 2,95,881 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ദിനേന ശരാശരി 308 പേര്‍ക്ക് രോഗം ബാധിക്കുന്ന ഇന്ത്യയില്‍ ആയിരത്തില്‍ ഒരാള്‍ക്കേ കൊവിഡ് ടെസ്റ്റ് നടത്തുന്നുള്ളൂവെന്ന് ജോണ്‍ ഹോകിന്‍സ് യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു.
ഇക്കാര്യത്തില്‍ ബ്രസീലിനെക്കാളും എത്രയോ പിന്നിലാണ് ഇന്ത്യ. അവിടെ ആയിരത്തില്‍ 14 പേര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. ആയിരത്തില്‍ നൂറിലേറെ പേര്‍ക്ക് പരിശോധന നടത്തുന്ന റഷ്യയും ഖത്തറുമെല്ലാം പൗരന്മാരുടെ സുരക്ഷയില്‍ അതീവ ജാഗ്രത കാണിക്കുന്നതായും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."