HOME
DETAILS
MAL
ശബരിമല സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി റോപ്വേയ്ക്ക് തറക്കല്ലിട്ടേക്കും
backup
July 15 2016 | 05:07 AM
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശന സമയത്ത് റോപ് വേയ്ക്ക് തറക്കല്ലിടാന്‍ സാധ്യത. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ചരക്കുകള്‍ എത്തിക്കാനാണ് റോപ് വേ സ്ഥാപിക്കുന്നത്. ഇതോടെ ഇപ്പോഴുള്ള ട്രാക്ടര്‍ ഓട്ടം പൂര്‍ണമായും അവസാനിപ്പിക്കും. പദ്ധതിക്ക് 25 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. കൊല്‍ക്കത്തയിലെ ദാമോദര്‍ കമ്പനിയാണ് നേരത്തേ ബോര്‍ഡിനു താല്പര്യമുള്ള പദ്ധതിരൂപരേഖ സമര്‍പ്പിച്ചത്. പദ്ധതി നടപ്പാക്കല്‍, പരിപാലനം എന്നിവയുടെ ചുമതല കമ്പനിക്കാണ്. പ്രതിവര്‍ഷം 12 ലക്ഷം രൂപ കമ്പനി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നല്‍കും. ആദ്യ അഞ്ചുവര്‍ഷത്തിനു ശേഷം അഞ്ച് ശതമാനം വീതം തുക കൂട്ടി നല്‍കും. മുഖ്യമന്ത്രി 17ന് എത്തുമെന്നാണ് നേരത്തേ ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഇനിയും അന്തിമ അറിയിപ്പ് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."