സൂര്യാതപം: ജാഗ്രത പാലിക്കണം
ചങ്ങനാശേരി: അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വറ്റിവരണ്ട ചൂണ്ട്,ചൂടായ ശരീരം,നേര്‍ത്ത വേഗതയിലുള്ള നാടിമിടിപ്പ്,ശക്തിയായ തലവേദന,മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍,പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ എന്നിവ സൂര്യാതപത്തിന്റെ ലക്ഷണങ്ങളാണ്.
സൂര്യാതപമേറ്റതായി സംശയം തോന്നിയാല്‍ തണലുള്ള സ്ഥലത്തേക്ക് മാറണം. തണുത്തവെള്ളം കൊണ്ട് ശരീരം നയ്ക്കുകയും വീശുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കുകയും കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റി കഴിയുന്നതും വേഗം വൈദ്യസഹായം തേടണം. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെയുള്ള സമയം വിശ്രമമെടുക്കണം.വീടുകളില്‍ താമസിക്കുന്നവര്‍ ധാരാളം കാറ്റ് ലഭിക്കുന്നതിനും വീടിനകത്തെ ചൂട് പുറത്തുപോകുന്നതിനും വാതിലുകളും ജനലുകളും തുറന്നിടണം. നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം,നെഞ്ചിന്റെ പുറംഭാഗം,കഴുത്തിന്റെ പിന്‍ഭാഗം തുടങ്ങിയ ശരീരഭാഗങ്ങളില്‍ സൂര്യാഘാതമേറ്റാല്‍ ചുവന്നുതടിക്കുകയും വേദനയും പൊള്ളലുണ്ടാകുകയും ചെയ്യും.
അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലം നഷ്ടപ്പെടുന്നതുമൂലം കൈകാലുകളിലും ഉദരപേശികളിലും വലിവുണ്ടാകാറുണ്ട്. ഉപ്പിട്ട കഞ്ഞിവെള്ളം,നാരാങ്ങാവെള്ളം എന്ന പ്രഥമശുശ്രൂഷയായി നല്‍കി അടുത്തുള്ള പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെത്തിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."