വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന്
പേരാമ്പ്ര: വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യാപക ദ്രോഹ നടപടികള്‍ ഉപേക്ഷിക്കുക, മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക, ശമ്പള പരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുക ,അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര ഉപജില്ലാ ഓഫിസിനു മുന്നില്‍ കെ.പി.എസ്.ടി.എ ധര്‍ണ നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി ഉദ്ഘാടനം ചെയ്തു. മജീദ് കാവില്‍ അദ്ധ്യക്ഷനായി. കെ.കെ വിനോദന്‍, ഒ.എം രാജന്, പി.കെ രാഗേഷ്, വി.കെ രമേശന്, കെ. ദിനേശന് ഇ.കെ സുരേഷ്, പി. രാമചന്ദ്രന്, സി.എം രമ, എം. സജു, പി. മധുസൂദനന്, കെ. സജീഷ്, മനോജ് അഴകത്ത്, സി. രഞ്ജിനി, പി.എം ബഷീര്‍ സംസാരിച്ചു. ജയപ്രകാശ് ബാബു, സി.എം സതീഷ് ബാബു, കെ.പി ഇന്ദിര, വേണുഗോപാല്‍ പേരാമ്പ്ര നേതൃത്വം നല്കി.
മേപ്പയ്യൂര്‍: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ബ്രോക്കണ്‍ സര്‍വിസ് പ്രശ്നം പരിഹരിക്കുക, പ്രധാനാധ്യാപകരുടെ അധികഭാരം ലഘൂകരിക്കുക, ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മേലടി എ.ഇ.ഒ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി പ്രഭാകരന് അധ്യക്ഷനായി.
ആര്.പി ഷോഭിദ്, ഇ.കെ മുഹമ്മദ് ബഷീര്‍, സജീവന് കുഞ്ഞോത്ത്, സുരേഷ് ബാബു എടക്കുടി, ടി.സി സുജയ, എം.കെ കുഞ്ഞമ്മദ്, എം.എം അബ്ദുല്ല, പി. സുനീത, ജെ.എന്‍ ഗിരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."