പേരിനൊപ്പം പദവി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.എല്‍.എമാരുടെ പ്രചാരണ സാമിഗ്രികളിലുള്‍പ്പെടെ എല്ലായിടത്തും പേരിനൊപ്പം എം.എല്‍.എ എന്നു ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ഔദ്യോഗികമായി നിലവിലുള്ള എം.എല്‍.എ പദവി പേരിനൊപ്പം ചേര്‍ക്കാത്തത് പദവി മറച്ചുവയ്ക്കുന്നതിനു തുല്യമാണ്. എം.എല്‍.എയാണ് മത്സരിക്കുന്നതെന്നറിയാനുള്ള വോട്ടറുടെ അവകാശത്തെ നിഷേധിക്കരുത്.
മത്സരിക്കുന്ന ആളുടെ പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്തുംപോലെ എം.എല്‍.എതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.എല്‍.എമാര്‍ പദവി വെളിപ്പെടുത്താതെ മത്സരിക്കുന്ന നടപടി അനുചിതമാണ്. പ്രചാരണ സാമിഗ്രികളില്‍ ഡോക്ടര്‍, പ്രൊഫസര്‍, അഡ്വക്കേറ്റ് തുടങ്ങിയ പദവികള്‍ ചേര്‍ക്കുന്നുള്ളതിനാല്‍ എം.എല്‍.എ പദവി ചേര്‍ക്കേണ്ടത് അനിവാര്യമാണ്. എം.എല്‍.എ എന്നു ചേര്‍ത്തില്ലെങ്കില്‍ മറ്റു പദവികള്‍ ചേര്‍ക്കുന്നത് വിലക്കണം. എം.എല്‍.എ പദവി പേരിനൊപ്പം ചേര്‍ക്കാതെ മത്സരിക്കുന്നത് പദവിയോടുള്ള അവഹേളനമാണെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയാതെ തന്നെ എം.എല്‍.എ പദവി ചേര്‍ക്കാനുള്ള ആര്‍ജ്ജവം എം.എല്‍.എ മാരായ സ്ഥാനാര്‍ഥികള്‍ കാണിക്കണം. എം.എല്‍.എമാര്‍ എം.പി ആയാല്‍ പൊതു ഖജനാവിനു നഷ്ടടമുണ്ടാകുമെന്നതിനാല്‍ മത്സരിക്കുന്ന എം.എല്‍.എമാരെ പരാജയപ്പെടുത്താന്‍ പൊതു സമൂഹം രാഷ്ട്രീയത്തിനതീതമായി തയ്യാറാകണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."