കെ.എസ്.ആര്.ടി.സി ഓഫിസുകള്‍ ബസ് ടെര്‍മിനലിലേക്ക് മാറ്റുന്നത് നീളും
കോഴിക്കോട്: മൊഫ്യുസില്‍ ബസ്സ്റ്റാന്‍ഡിലും പാവങ്ങാട്ടുമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്.ടി.സിയുടെമ വിവിധ ഓഫിസുകള്‍ മാവൂര്‍ റോഡിലെ ബസ് ടെര്‍മിനലിലേക്ക് മാറ്റുന്നത് നീളും. ഈ മാസം പകുതിയോടെ ഓഫിസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതും നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.
25 ലക്ഷം രൂപയിലധികം ചെലവിട്ടാണ് പുതിയ ഓഫിസ് മാവൂര്‍ റോഡില്‍ തുറക്കുന്നത്.
സോണല്‍ ഓഫിസ്, റിസര്‍വേഷന്‍ ഓഫിസ്, വിജിലന്‍സ് ഓഫിസ്, പാവങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ഡി.ടി.ഒ ഓഫിസ്, ടിക്കറ്റ് ആന്‍ഡ് കലക്ഷന്‍ ഓഫിസ് എന്നിവയാണ് പുതിയ ടെര്‍മിനലിലേക്ക് മാറുക.
കെ.ടി.ഡി.സിക്കാണ് പുതിയ ഓഫിസിന്റെ നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."