എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി
കോഴിക്കോട്: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിവിധ തസ്തികകളിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവരെ തേടുന്നു. നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 25 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് റിക്രൂട്ട് മെന്റ് റാലി നടക്കുക. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലക്കാര്‍ക്കും മാഹി സ്വദേശികള്‍ക്കും റാലിയില്‍ പങ്കെടുക്കാം. 1997 ജൂലൈ എഴിനും 2000 ഡിസംബര്‍ 20നും ഇടയിലുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം.
ഓട്ടോ ടെക്‌നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൊലിസ് ട്രേഡ്‌സ് എന്നീ തസ്തികകളിലേക്ക് 50 ശതമാനത്തോടെ പ്ലസ്ടു തത്തുല്യ യോഗ്യതയും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. മെഡിക്കല്‍ അസി. ട്രേഡിലേക്ക് പ്ലസ്ടു തത്തുല്യം കൂടാതെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുമാണ് യോഗ്യത. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൊച്ചിയിലെ എയര്‍മാന്‍ സെലക്ഷന്‍ സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വയനാട് ജില്ലക്കാര്‍ക്ക് റാലി നടത്തുന്ന സ്‌കൂളില്‍ നിന്ന് മെയ് 5, 6 എന്നീ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. കണ്ണൂര്‍ ജില്ലക്കാര്‍ക്ക് ഏപ്രില്‍ 24നും മലപ്പുറം, കാസര്‍കോട് ജില്ലക്കാര്‍ക്ക് 25നും കോഴിക്കോട് ജില്ലക്കാര്‍ക്കും മാഹി സ്വദേശികള്‍ക്കും 26നും രാവിലെ ഏഴ് മുതല്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. എഴുത്ത് പരീക്ഷയും കായികക്ഷമത, മെഡിക്കല്‍ പരിശോധന എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. 23000 രൂപ വരെയാണ് ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മശൃാലിലെഹലരശേീി.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."