ബെവ്ക്യു: ബാറുകളില്‍ എക്സൈസ് പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന. ബെവ്ക്യു ആപ്പ് പ്രകാരമുള്ള മദ്യവിതരണത്തില്‍ ക്രമക്കേടുകളുണ്ടോയെന്നു കണ്ടെത്താനാണ് പരിശോധന നടത്തിയത്.
ആപ്പിലൂടെയുള്ള മദ്യവിതരണം തുടക്കം മുതല്‍ നിരവധി ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബുക്കിങുകളില്‍ ഏറിയ പങ്കും ബാറുകള്‍ക്ക് മാത്രമായി ലഭിക്കുന്നുവെന്നതായിരുന്നു അതില്‍ പ്രധാനം. എക്സൈസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റുകളില് ആപ്പ് മുഖാന്തിരം ബുക്ക് ചെയ്ത് മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു. ഇത് ബിവറേജസ് വില്‍പ്പനശാലകളുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബാറുകള്‍ വഴിയുള്ള മദ്യവിതരണം പരിശോധിക്കാന്‍ എക്സൈസ് എത്തിയത്.
ആപ്പ് മുഖാന്തിരം മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് അനുവദിച്ച ബാറില്‍നിന്ന് തന്നെയാണോ മദ്യംവാങ്ങുന്നത്? അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം വിതരണം ചെയ്യുന്നുണ്ടോ? ബാറുകള്‍ മുഖാന്തിരമുള്ള വിതരണത്തില്‍ സെക്കന്റ്സോ വിലകുറഞ്ഞ മദ്യമോ ഉള്‍പ്പെടുന്നുണ്ടോ? പിന്‍വാതില്‍ വിതരണം പോലുള്ള നിയമവിരുദ്ധ നടപടികളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."