പരിശോധന കര്‍ശനമാക്കി; പോസ്റ്ററുകളും ഫഌ്സുകളും നീക്കി
തൊടുപുഴ: തൊടുപുഴ, ഒളമറ്റം, മലങ്കര, മുട്ടം കോടതി ജങ്ഷന്, പെരുമറ്റം, ഇടവെട്ടി, കാരിക്കോട്, വെങ്ങല്ലൂര്‍, കറുക, പാറ, കോളപ്ര, കുമാരമംഗലം, മങ്ങാട്ടുകവല, ഉടുമ്പന്നൂര്‍, മ്രാല എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 964 പോസ്റ്ററുകള്‍ ആറ് ഫ്ളക്സുകള്‍, എന്നിവ നീക്കി.
തൊടുപുഴ , വെങ്ങല്ലൂര്‍, കോളപ്ര, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍, ഫ്ളക്സുകള്‍ സംബന്ധിച്ച് ഇലക്ഷന് കമ്മീഷന്റെ വെബ്സൈറ്റായ സി വിജിലില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതി ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡുകള്‍ സ്ഥലപരിശോധന നടത്തി നീക്കി പരാതി പരിഹരിച്ചു.
വാഗമണ്‍ വളകോട് റോഡ് പരിസരത്ത് പതിച്ചിരുന്ന പോസ്റ്റര്‍, പെരിയാര്‍ ബസ് സ്റ്റാന്റിനുള്ളിലും പ്രവേശന കവാടത്തിലും പതിച്ചിരുന്ന പോസ്റ്റര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഓഫിസിന്റെ മതിലില്‍ പതിച്ചിരുന്ന പോസ്റ്റര്‍, ഉറുമ്പിക്കര ഫോറസ്റ്റ് മതിലില്‍ പതിച്ചിരുന്ന പോസ്റ്റര്‍, ചക്കുപള്ളം മേനോന്മേട് വെയ്റ്റിങ് ഷെഡില്‍ പതിച്ചിരുന്ന പോസ്റ്റര്‍ എന്നിവ പീരുമേട് എം.സി.സി ആന്റ് ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."