പൊലിസിലെ അച്ചടക്ക നടപടി: വെല്ലുവിളിച്ച് അസോ. നേതാവ്
കോഴിക്കോട്: സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ എ.പി ഷാജി ജീവനൊടുക്കിയതിനെ തുടര്‍ന്നുണ്ടായ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് പൊലിസ് അസോസിയേഷന്‍ നേതാവ്. സംഭവവുമായി നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാവുകയാണെങ്കില്‍ അതിനെ പുഷ്പഹാരം പോലെ കഴുത്തിലണിയാന്‍ തയാറാണെന്നു പൊലിസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത് പറഞ്ഞു. പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷനും പൊലിസ് അസോസിയേഷനും സംഘടിപ്പിച്ച ഷാജി കുടുംബ സഹായനിധി വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ഭരണഘടന അനുസരിച്ചുള്ള നിലപാടു മാത്രമാണ് അസോസിയേഷന്‍ സ്വീകരിച്ചത്. ഈ വിഷയത്തില്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പരിശോധന ഉണ്ടാകണം.വാര്‍ത്തകള്‍ എഴുതുന്നവര്‍ പുനര്‍വിചിന്തനം നടത്തണം. നിജസ്ഥിതി മനസിലാക്കാതെ വാര്‍ത്ത എഴുതിയതാണ് ഷാജിയുടെ മരണത്തിലേക്കു നയിച്ചത്. ഗുരുവായൂരില്‍ വധൂവരന്മാരെ പൊലിസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."