ഇടുക്കിയില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഭരണം അനുവദിക്കില്ല: ജോയ്‌സ് ജോര്‍ജ്
ചെറുതോണി : എറണാകുളത്തും തൃക്കാക്കരയിലുമിരുന്ന് ചില രാഷ്ട്രീയ തമ്പുരാക്കളും കപട പരിസ്ഥിതി സംഘടനാ നേതാക്കളും ചേര്‍ന്ന് ഇടുക്കിക്കാര്‍ക്ക് മേല്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഭരണം നടത്താനുള്ള നീക്കം ജനങ്ങള്‍ അനുവദിക്കില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
ഇടുക്കിയില്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിന്നതിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും വൈര്യനിരാതന ബുദ്ധിയോടെ ചിലര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നു.
ഇടുക്കിക്കാരുടെ മനസ്സില്‍നിന്ന് കുടിയിറക്കപ്പെടുകയും മെട്രോ നഗരത്തില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്തവര്‍ ഇടുക്കിക്കാരോടുള്ള വൈരാഗ്യം പകയുടെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. ജനങ്ങളുടെ ശക്തിയിലും പിന്തുണയിലുമാണ് ഇതുവരെ പ്രവര്‍ത്തിച്ചത്.
ബാഹ്യശക്തികള്‍ ഇടുക്കിയെ നിയന്ത്രിക്കാന്‍ രംഗത്ത് വന്നപ്പോഴെല്ലാം അതിനെതിരെ സധൈര്യം നിലകൊണ്ടിട്ടുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഭരണ വ്യാമോഹത്തിനെതിരെ ഇടുക്കിയിലെ ജനങ്ങള്‍ അണിനിരന്നു കഴിഞ്ഞുവെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.
കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിര്‍ത്തി കേന്ദ്രമായ മേലേ ചിന്നാറില്‍നിന്നായിരുന്നു പര്യടനത്തിന് തുടക്കം. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.വി വര്‍ഗ്ഗീസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചെമ്പകപ്പാറ, പെരിഞ്ചാംകുട്ടി, മങ്കുവ, കമ്പിളികണ്ടം, പാറത്തോട്, മുനിയറ, കീരിത്തോട്, കഞ്ഞിക്കുഴി, കരിമ്പന്‍, മരിയാപുരം, വാഴത്തോപ്പ്, തടിയമ്പാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചെറുതോണിയില്‍ സമാപിച്ചു. നിശ്ചയിച്ചുറപ്പിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിച്ചേര്‍ന്നത്. ജില്ലാ ആസ്ഥാനത്തെ സമീപപ്രദേശമായ കാര്‍ഷിക പഞ്ചായത്തുകളില്‍ വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
എല്‍.ഡി.എഫ് നേതാക്കളായ മാത്യു വര്‍ഗ്ഗീസ്, എന്‍.വി ബേബി, റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ലാക്കല്‍, നോബിള്‍ ജോസഫ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."