ഒടുവില്‍ പ്രതീക്ഷയായി മട്ടന്നൂര്‍ ഗവ. ആശുപത്രി
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രി പ്രവര്‍ത്തനക്ഷമമായതു രോഗികള്‍ക്ക് ആശ്വാസമാകുന്നു. വര്‍ഷങ്ങളോളമായി അടഞ്ഞ അധ്യായമായിരുന്ന ആശുപത്രി ഡെങ്കിപ്പനി പടര്‍ന്നതോടെ കിടത്തിച്ചികിത്സയ്ക്കുമായി വിട്ടുകൊടുത്തരിക്കുകയാണ്. ദിനംപ്രതി എത്തുന്ന അഞ്ഞൂറിലേറെ രോഗികളെ ചികിത്സിക്കാന്‍ വിരളമായി മാത്രം എത്തുന്ന ഡോക്ടര്‍മാരും പരിമിത സൗകര്യങ്ങളും മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. സമീപ പ്രദേശങ്ങളിലെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പേരാവൂരിലും മികച്ച സൗകര്യമുണ്ടായിരിക്കെ മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ അവസ്ഥ വളരെ പരിതാപകരമാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും പൂട്ടി. ആരോഗ്യമന്ത്രിയുടെ വീടിനു തൊട്ടടുത്ത ആശുപത്രിയായിട്ടും ഈ അവഗണന നേരിടേണ്ടിവരുന്നതു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മട്ടന്നൂര്‍ നഗരസഭ, കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി, ഉളിയില്‍ പ്രദേശങ്ങളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. നേരത്തെ പത്തു ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ നിലവില്‍ മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ പ്രത്യേക ഫീവര്‍ ക്ലിനിക്ക്, ഫാര്‍മസിസ്റ്റ്, ലാബ് സൗകര്യം, കൊതുക് വല എന്നിവയുണ്ട്. മറ്റു ആശുപത്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ ഉച്ചവരെ മാത്രമാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് കൂടുതല്‍ സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണു ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."