HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ്; ഗുരുവായൂര്‍ ഡിപ്പോ അടച്ചു
backup
June 28 2020 | 06:06 AM
തൃശൂര്‍: ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇതേതുടര്‍ന്ന് ഗുരുവായൂര്‍ ഡിപ്പോ അടച്ചു.
കെ.എസ്.ആര്.ടി.സി ബസില്‍ ഗുരുവായൂര്‍-കാഞ്ഞാണി വഴി തൃശൂരിലേക്കുള്ള ബസില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഗുരുവായൂരില്‍ നിന്നുള്ള ഏഴു സര്‍വീസുകള്‍ റദ്ദാക്കി. വിവിധയിടങ്ങളില്‍ നിന്നായി 25ഓളം ആളുകള്‍ ബസില്‍ കയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."