HOME
DETAILS

സ്ഥലംമാറ്റം ഉള്‍മെപ്പടെയുള്ള നടപടികള്‍ ആവശ്യപ്പെടും

  
backup
April 21 2017 | 23:04 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9f%e0%b5%86


കണ്ണൂര്‍:ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം അഭിപ്രായപ്പെട്ടു. ഡോക്ടര്‍മാരുടെ ശമ്പളം മുടങ്ങിയത് അത് കൈകാര്യം ചെയ്യുന്ന സ്പാര്‍ക് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാലായിരുന്നു. അവ പൂര്‍ത്തിയാക്കിയതോടെ ശമ്പളം ലഭിക്കുകയുമുണ്ടായി. ആശുപത്രി സൂപ്രണ്ടിന്റെ അവധിയാവട്ടെ അവരുടെ മകന്റെ പഠനവുമായി ബന്ധപ്പെട്ടുമാണ്. ചിലരുടെ നിക്ഷിപ്ത താല്‍പര്യങ്ങളാണ് ആശുപത്രിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതി സൃഷ്ടിക്കുംവിധമുള്ള വിവാദങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഈ നില തുടരുകയാണെങ്കില്‍ സര്‍വിസ് ചട്ടമനുസരിച്ച് കാലാവധി പൂര്‍ത്തിയാക്കിയവരെ സ്ഥലം മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യമന്ത്രിയെ സമീപിക്കുമെന്നും ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ നടപടികളും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും  ചോദ്യത്തിന് മറുപടിയായി കെ.വി സുമേഷ് വ്യക്തമാക്കി. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തലത്തിലേക്കുയര്‍ത്തുന്നതിന് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും കിഫ്ബിയിലുള്‍പ്പെടുത്തി 76 കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തിരുന്നു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് അനാവശ്യവിവാദങ്ങളെന്നത് ഖേദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago