ദിക്‌റിലൂടെയാണ് ജീവിത വിജയം: മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍
തൃക്കുന്നപ്പുഴ: ഇഹപര ലോക വിജയം നേടാന്‍ ദിക്‌റുകള്‍ ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും സൂഫീ വര്യനുമായ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മുസ് ലിയാര്‍.
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പതിയാങ്കര യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'തസ്‌കിയ്യ 2019 ' മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമത്തില്‍ സമാപന ദുആക്കും നസ്വീഹത്തിനും നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്റ് ഷറഫുദ്ദീന്‍ വാലയില്‍ അധ്യക്ഷനായി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഹാജി എ. മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് സലീം മന്നാനി, മൈതീന്‍കുഞ്ഞ് മുസ് ലിയാര്‍, ഒ.എം ശരീഫ് ദാരിമി, ഹാഫിള് കെ.കെ.എം സലീം ഫൈസി, വാഹിദ് ദാരിമി, ഉവൈസ് ഫൈസി പ്രസംഗിച്ചു.മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഐദ്‌റൂസി, മാണിയൂര്‍ ബഷീര്‍ ഫൈസി, നൗഫല്‍ വാഫി ആറാട്ടുപുഴ എന്നിവര്‍ നേതൃത്വം നല്‍കി. മജ്‌ലിസുന്നൂര്‍ പ്രഭാഷണം ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നിര്‍വ്വഹിച്ചു.31ന് വൈകിട്ട് നാലിന് പതിയാങ്കര ഉസ്താദ് മഖാം സിയാറത്തോട് കൂടി തുടക്കം കുറിച്ച പരിപാടിയില്‍ പതിയാങ്കര ജമാഅത്ത് ചീഫ് ഇമാം നൗഫല്‍ ഫാളിലി പുന്നപ്ര സിയാറത്ത് ദുആയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മര്‍ഹൂം അബ്ദുറസാഖ് മുസ്‌ലിയാര്‍ നഗരിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച്ച വൈകിട്ട് 7ന് അല്‍വഫ ബുര്‍ദസംഘം ബുര്‍ദമജ്‌ലിസ് അവതരിപ്പിച്ചു. രാത്രി 8ന് മതപ്രഭാഷണം സയ്യിദ് ഹബീബുള്ള തങ്ങള്‍ ഫൈസി അല്‍ ഐദ്‌റൂസി ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി ആറാട്ടുപുഴ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."