HOME
DETAILS
MAL
ഷാനിമോള്‍ ജയിച്ചാല്‍ എം.പിയെയും, എം.എല്‍.എയെയും ലഭിക്കുമെന്ന പ്രചാരണം ജനം തള്ളിക്കളയും: ജി.സുധാകരന്
backup
April 03 2019 | 04:04 AM
ആലപ്പുഴ:ഷാനിമോള്‍ ഉസ്മാന് ജയിച്ചാല്‍ എം.പിയേയും എം.എല്‍.എയും ലഭിക്കുമെന്ന രീതിയില്‍ മുസ്്ലിം പ്രദേശങ്ങളിലെ വീടുകളില്‍ കയറി യു.ഡി.എഫ് പ്രചാരണം നടത്തുകയാണെന്ന് മന്ത്രി ജി.സുധാകരന്. എന്നാല്‍, ഈ പ്രചാരണം തള്ളികളഞ്ഞ് ജനം എ.എം ആരിഫിനെ വിജയിപ്പിക്കുമെന്നും സുധാകരന് പറഞ്ഞു. ആലപ്പുഴയില്‍ നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയതിന് ഡല്‍ഹിയില്‍ ഇരകളാക്കപ്പെട്ടത് മുസ്ലിംങ്ങളാണ്. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും കാഴ്ചക്കാരായി നിന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ രാഹുല്‍ ഗാന്ധി ഒന്നുമാകാന്‍ പോകുന്നില്ലെന്നും ജി. സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."