അന്താരാഷ്ട്ര കയാക്കിങ് ചാംപ്യന്‍ഷിപ്പിന് 18ന് തുടക്കം
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, ചക്കിട്ടപാറ, തിരുവമ്പാടി പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ മദ്രാസ് ഫണ്‍ ടൂള്‍സിന്റേയും ജി.എം.ഐ യുടേയും സഹകരണത്തോടെ നടത്തുന്ന അന്താരാഷ്ട്ര കയാക്കിങ് ചാംപ്യന്‍ഷിപ്പ് 18 മുതല്‍ 22 വരെ മീന്തുള്ളിപാറ, പുലിക്കയം അരിപ്പാറ കുറുങ്കയം എന്നിവിടങ്ങളില്‍ നടക്കും. ഇതിനോടനുബന്ധിച്ച് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചെയര്‍മാനും ജില്ലാ കലക്ടര്‍ യു.വി ജോസ് ജനറല്‍ കണ്‍വീനറും കോടഞ്ചേരി, ചക്കിട്ടപാറ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റുമാര്‍ വൈസ് ചെയര്മാന്മാരുമായും ഉള്‍പ്പെട്ട സമിതിയാണ് രൂപീകരിച്ചത്. കയാക്കിങ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് നാലിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് മീന്‍തുള്ളിപാറയില്‍ നിര്‍വഹിക്കും. സമാപനം 22ന് കോടഞ്ചേരിയില്‍ നടക്കും.
ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ശശി, പി.ടി അഗസ്റ്റിന്, അന്നക്കുട്ടി ദേവസ്യ, ഡിവൈ.എസ്.പി പി.സി സജീവന്, ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ്, സി.കെ കാസിം, ലീലാമ്മ ജോസ്, ഷിജി വാവലകുന്നേല്, ടൂറിസം ജോ. ഡയരക്ടര്‍ സി.എന്‍ അനിതാ കുമാരി, റോഷന് കൈനാട്ടി, ഡോ. എന്‍. ശ്രീകുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോയി വേണുഗോപാല്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, കെ. സുനില്‍ താമരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."