സമ്പര്‍ക്ക രോഗികള്‍ 12; നാലു പേരുടെ ഉറവിടമറിയില്ല: സാമൂഹ്യവ്യാപന ആശങ്കയില്‍ മലപ്പുറം
മലപ്പുറം: ജില്ലയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍്ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി മലപ്പുറം ജില്ലാ ഭരണകൂടം. പൊന്നാനി താലൂക്കില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കും.
എടപ്പാളില്‍ ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 12 പേര്‍ക്കാണെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. ഇവരുടെ റൂട്ട്മാപ്പുകള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
നിലവില്‍ 218 രോഗികളാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. എല്ലാ പൊതു ഇടങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആംരംഭിച്ചുവെന്നും ജില്ലയില്‍ എവിടെയും കൊവിഡ് ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും പ്രകടമായാല്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.
മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസംവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു.ഇവര്‍ക്ക് ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്പർക്കമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."