സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി: ത്വരിത പരിശോധനയ്ക്ക് ഉത്തരവ്
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി സംബന്ധിച്ച് ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ഉത്തരവിട്ടു. കഴിഞ്ഞ 10 വര്‍ഷം നടന്ന ക്രമക്കേടുകളായിരിക്കും പരിശോധിക്കുക. തിരുവനന്തപുരം സിറ്റി വിജിലന്‍സിനാണ് അന്വേഷണ ചുമതല.
ത്വരിത പരിശോധന 15 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സ്‌പോര്‍ട്‌സ് ലോട്ടറി, വിദേശയാത്രകള്‍, കൗണ്‍സില്‍ ചെലവില്‍ വിദേശ പരിശീലനം, മൂന്നാര്‍ ഹൈ ഓള്‍റ്റിറ്റിയൂഡ് ട്രെയിനിങ് സെന്ററിന്റെയും ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും നിര്‍മാണം എന്നിവയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അഞ്ജു ആരോപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ രാജിവച്ചത്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കായികമേഖലയുടെ സമഗ്ര വികസനത്തിനായി കൊണ്ടുവന്ന സ്‌പോര്‍ട്‌സ് ലോട്ടറിയുടെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി അന്നത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കായികമേഖലയുടെ വികസനത്തിനു പ്രയോജനപ്പെടുത്താന്‍ ലോട്ടറിയില്‍ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും ഭാവനാശൂന്യവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നടപടികളിലൂടെ വന്‍ ബാധ്യതയാണ് വരുത്തിയിരിക്കുന്നതെന്നും കണ്ടെത്തുകയുണ്ടായി. ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഓഡിറ്റ് വിഭാഗം അന്നു തന്നെ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. അഞ്ജു പ്രസിഡന്റായ കാലയളവിലും ക്രമക്കേടുകള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു.
കൗണ്‍സിലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒളിമ്പ്യന്‍ ബോബി അലോഷ്യസും ഇന്നലെ ജേക്കബ് തോമസിനു പരാതി നല്‍കിയിരുന്നു. പത്തു വര്‍ഷം നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നു തന്നെയാണ് ബോബിയുടെയും ആവശ്യം. തനിക്കെതിരേ കഴിഞ്ഞ ദിവസം ചില ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ബോബി അന്വേഷണം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."