ഈ വര്‍ഷത്തെ ഭാരത് രത്‌നാ ഡോ:എസ്.രാധാകൃഷ്ണന്‍ ഗോള്‍ഡ് മെഡല്‍ ഡോ.പി.എന്‍ സുരേഷ് കുമാറിന്
ന്യുഡല്‍ഹി: ഈ വര്‍ഷത്തെ ഭാരത് രത്‌നാ ഡോ: എസ്. രാധാകൃഷ്ണന്‍ ഗോള്‍ഡ് മെഡല്‍ ഡോ.പി.എന്‍. സുരേഷ് കുമാറിന്.മാനസികാരോഗ്യ മേഖലയിലെ സമസ്ത സംഭാവനകള്‍ പരിഗണിച്ച് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇക്കണോമി പ്രോഗ്രസ്സ് ആന്റ് റിസര്‍ച്ച് അസോസിയേഷനാണ് എല്ലാ വര്‍ഷവും ഈ പുരസ്‌കാരം നല്‍കുന്നത്.കോഴിക്കോട് കെ.എം.സി.ടി.മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗം പ്രൊഫസറാണ് സുരേഷ് കുമാര്‍.
കോഴിക്കോട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന്റെ മുന്‍ ഡയറക്ടറായിരുന്നു. ഇപ്പോള്‍ കോഴിക്കോട്ടെ തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രത്തിന്റെ സെക്രട്ടറിയാണ്.
ആത്മഹത്യയുടെ വിവിധ വശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ആത്മഹത്യ സംബന്ധിച്ച സമഗ്ര പഠനങ്ങള്‍ക്കും മനോരോഗ ചികിത്സയിലെ സേവനങ്ങള്‍ക്കും നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."