വടകരയില്‍ എസ്.ഡി.പി.ഐ, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ പത്രിക നല്കി
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി ജില്ലാ വരണാധികാരിയായ കലക്ടര്‍ എസ്. സാംബശിവറാവു മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, എ.സി ജലാലുദ്ദീന്‍, പി.ആര് കൃഷ്ണന്‍കുട്ടി, സി.എ ഹാരിസ്, ജലീല്‍ സഖാഫി, എന്‍.കെ റഷീദ് ഉമരി, എം.എ സലിം, വാഹിദ് ചെറുവറ്റ, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, അബ്ദുല്‍ ഖയ്യൂം, അഹമ്മത് മാസ്റ്റര്‍ കാരന്തൂര്‍, സലിം കാരാടി, കബീര്‍ തിക്കോടി, ഹമീദ് എടവരാട്, കുഞ്ഞമ്മത് പേരാമ്പ്ര എന്നിവരോടൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.കെ സജീവന് വരണാധികാരി ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു മുന്‍പാകെ നാമനിര്‍ദേശ പത്രിക നല്കി. ബി.ജെ.പി ഉത്തരമേഖലാ പ്രസിഡന്റ് വി.വി രാജന്, ടി. ബാലസോമന്‍ മാത്യൂ പേഴത്തിങ്കല്‍, സന്തോഷ് കാളിയത്ത്, എം. മോഹനന്, രാമദാസ് മണലേരി, എം. രാജീവ്കുമാര്‍, അഡ്വ. സുധീര്‍, കെ.കെ രജീഷ്, പി.എം അശോകന്, എ.പി രാമചന്ദ്രന്, എന്‍. ഹരിദാസ് തലശ്ശേരി, വിജയന് ചാത്തോത്ത് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."