HOME
DETAILS
MAL
ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് എത്തി
backup
April 21 2017 | 23:04 PM
മട്ടന്നൂര്‍: ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു മട്ടന്നൂരില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജെ റീനയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കൊതുക് വളരാനിടയായ അമ്പലം റോഡ് പ്രദേശവും തലശേരി റോഡിലെ ഷോപ്പിങ് മാള്‍ പരിസരവും സംഘം പരിശോധിച്ചു. ഇതുവരെ പത്തു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഡി.എം.ഒ ഡോ. കെ. നാരായണ നായിക്, ജില്ലാ പോഗ്രാം മാനേജര്‍ ഡോ. ജിതേഷ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. സുകുമാരന്‍, ഡോ. എ.കെ ജയശ്രീ, ഡോ. കെ. സുഷമ, എം.കെ ഷാജ്, എ.ടി മനോജ് തുടങ്ങിയവരും അഡീഷണല്‍ ഡയറക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെത്തിയ സംഘം മറ്റു ആരോഗ്യ വിഭാഗം ജീവനക്കാരുമായി ചര്‍ച്ച നടത്തിയാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."