ഡി.വൈ.എഫ്.ഐക്കാരനെ വെട്ടിയ സംഭവം: അഞ്ചുപേര്‍ക്കെതിരേ കേസ്
കണ്ണൂര്‍: കീച്ചേരി പാലോട്ടുകാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ചിറക്കുറ്റിയിലെ ആകാശ് കണ്ണനെ(20) വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരായ വിനു, രതീഷ്, പ്രജിത്ത്, രണ്‍ദീപ്, രാജേഷ് എന്നിവര്‍ക്കെതിരേയാണു വളപട്ടണം പൊലിസ് വധശ്രമത്തിനു കേസെടുത്തത്.
പ്രതികള്‍ക്കായി എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടത്തി. സംഭവത്തിനു ശേഷം പ്രതികള്‍ മുങ്ങിയതായാണു പൊലിസിന്റെ വിലയിരുത്തല്‍. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് ആകാശ് കണ്ണനു വെട്ടേറ്റത്. കീച്ചേരി പാലോട്ടുകാവിലെ ഉത്സവ സമാപനത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ട് കഴിഞ്ഞു മടങ്ങിയ ആകാശിനെയും സുഹൃത്തിനെയും പാലോട്ട്കാവ് ആലക്കാംപാറ റോഡില്‍ ഒരുസംഘം തടയുകയും വാള് ഉപയോഗിച്ച് ആകാശിനെ വെട്ടുകയായിരുന്നു. പരുക്കേറ്റ ആകാശ് എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."