ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായംതേടുന്നു
കുന്നുംകൈ : ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായംതേടുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിലാങ്കയത്തെ വലിയപറമ്പില്‍ എം നിസാമാ(30)ണ് ഉദാരമതികളുടെ കരുണതേടുന്നത്. നിര്‍ധനകുടുംബാംഗമായ നിസാം കൂലിപ്പണിയെടുത്താണ് ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും അടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ കൂലിപ്പണിക്കും പോകാന്‍ പറ്റാതായി. ഒരു വര്‍ഷത്തിലധികമായി മംഗളുരുവില്‍ ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ടു ദിവസം ഡയാലിസിസ് ചെയ്യണം. ജീവിതം പോലും വഴിമുട്ടിയ ഈ നിര്‍ധനകുടുംബം ഭാരിച്ച ചികിത്സാ ചെലവു കണ്ടെത്താനാകാതെ ദുരിതം പേറുകയാണ്. നാട്ടുകാര്‍ പി ഗോവിന്ദന് ചെയര്‍മാനും പി.സി ജോര്‍ജ് കണ്‍വീനറുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. കാനറ ബാങ്ക് കുന്നുംകൈ ശാഖയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ അക്കൗണ്ട് നമ്പര്‍ :1780101010842, ഐ എഫ് എസ് സി കോഡ് : സി എന്‍ ആര് ബി 0001780
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."