സഊദിയില്‍ ഇന്ന് 3,989 പുതിയ വൈറസ് ബാധിതര്‍, 40 മരണം, ഏറ്റവും കൂടുതല്‍ ഹുഫൂഫില്‍
റിയാദ്: സഊദിയില്‍ ഇന്ന് 40 രോഗികള്‍ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,989 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2,627 രോഗികളാണ് രോഗ മുക്തി നേടിയത്.
അതേസമയം, ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 2,277 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ ഹുഫൂഫിലാണ്. 487വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്. റിയാദില്‍ 389 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,551 ആയും വൈറസ് ബാധിതര്‍ 182,493 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 2,627 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 124,755 ആയും ഉയര്‍ന്നു. 56,877. നിലവില്‍ 56,877 രോഗികളാണ് ചികിത്സായില്‍ കഴിയുന്നത്. അടുത്ത ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം അല്പാല്പമായി വീണ്ടും ഉയരുന്നുണ്ടെന്നും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."