നടക്കാവില്‍ ബസുകള്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരുക്ക്
കോഴിക്കോട്: നടക്കാവ് കെ.എസ്.ആര്‍.ടി.സി റീജ്യനല്‍ വര്‍ക്ക്‌ഷോപ്പിന് സമീപം ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവറടക്കം ആറ് പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് നരിക്കുനിയിലേക്ക് പോവുകയായിരുന്ന ബസും വെള്ളിമാട്കുന്ന്-ബേപ്പൂര്‍ റൂട്ടിലോടുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ എരഞ്ഞിപ്പാലത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടറോഡില്‍നിന്ന് റോഡിലേക്ക് കയറിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം. അപകടത്തില്‍ ഒരു ബസിന്റെ പകുതിയോളം തകര്‍ന്നു. സമീപത്തെ വര്‍ക്ക്‌ഷോപ്പിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. അപകടം നടന്നയുടന്‍ സമീപത്തെ കടകളിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നടക്കാവ് പൊലിസ് സംഭവ സ്ഥലത്തെത്തി ബസുകള്‍ നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."