ശ്രീലങ്കയുമായുള്ള കുരുമുളക് വ്യാപാര കരാര്‍ കര്‍ഷകന് ആപത്തെന്ന്
കല്‍പ്പറ്റ: ശ്രീലങ്കയില്‍ നിന്നുമുള്ള കുരുമുളക് ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കാര്‍ഷിക പുരോഗമന സമിതി ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു.
നിയമപരമായി കരാര്‍ അനുസരിച്ച് 2500 ടണ്‍ കുരുമുളക് ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാമെന്നിരിക്കെ, ശ്രീലങ്കയില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇറക്കുമതി ചെയ്തത് 10000 ടണ്ണില്‍ അധികമാണ്. കരാര്‍ ലംഘിച്ചുള്ള ഈ ഇറക്കുമതി റദ്ദ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം.
വന്‍ വ്യവസായികള്‍ 500 രൂപ തോതില്‍ കുരുമുളക് ഇറക്കുമതി ചെയ്ത് തറവിലയുടെ ആനുകൂല്യം പറ്റി കോടികള്‍ ഉണ്ടാക്കുകയാണ്. അതേ സമയത്ത് കര്‍ഷകന് കിലോഗ്രാമിന് 300 രൂപ പോലും ലഭിക്കുന്നില്ല. ഗുണം കുറഞ്ഞ കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ മുളകുമായി കൂട്ടിക്കലര്‍ത്തി വീണ്ടും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.
ഇതോടെകൂടി ഇന്ത്യന്‍ മുളകിന്റെ ഗുണമേന്മ നഷ്ടപ്പെടുകയാണ്. ഈ വിഷയത്തില്‍ കൃഷി മന്ത്രിയെകണ്ട് നിവേദനം നല്‍കും. കര്‍ഷകര്‍ക്ക് എതിരെയുള്ള ഈ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് 11 ന് കല്‍പ്പറ്റ സ്‌പൈസസ് ബോര്‍ഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു.
ഡോ.പി ലക്ഷ്മണന്‍ അധ്യക്ഷനായി. ചെയര്‍മാന്‍ പി.എം. ജോയി, വി.പി. വര്‍ക്കി, കണ്ണിവട്ടം കേശവന്‍ ചെട്ടി, ഗഫൂര്‍ വെണ്ണിയോട്, വല്‍സ ചാക്കോ, ടി.പി ശശി, എന്‍.എം ജോസ്, ടി.കെ ഉമ്മര്‍, ബി കുഞ്ഞിരാമന്‍, എം.കെ ബാലന്‍, മത്തായി കട്ടക്കയം, എം. ഫ്രാന്‍സിസ്, ടി നൗഷാദ്, സി ഷണ്‍മുഖന്‍ മാസ്റ്റര്‍, എ.കെ ഇബ്രാഹീം, കെ.സി എല്‍ദോ, ജി മുരളീധരന്‍, ടി.ആര്‍ പ്രശാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."