HOME
DETAILS
MAL
നാട്ടിൽ പോകാനിരുന്ന കൊടുവള്ളി സ്വദേശി റിയാദിൽ നിര്യാതനായി
backup
June 29 2020 | 01:06 AM
റിയാദ്: ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത മലയാളി റിയാദില്‍ നിര്യാതനായി. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിലെ ഹയ്യുസഹാഫയിലെ താമസസ്ഥലത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. റിയാദില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ അയമ്മദ് കുട്ടി ഹാജി. മാതാവ്: ചെറിയ ഫാത്വിമ. ഭാര്യ: സൗദ, മക്കള്‍: മുഹമ്മദ് ആദില്‍, മുഹമ്മദ് ശാമില്‍, ലിയ ഫാത്വിമ. മൃതദേഹം റിയാദില്‍ ഖബറടക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി, അഷ്‌റഫ് വെള്ളപ്പാടം, ഇര്‍ഷാദ് തുടങ്ങിയവര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."