ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു
കോഴിക്കോട്: നഗരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ് നിഗമനം. മൈസൂര്‍ സ്വദേശിനിയായ ഷാലു(40)വിനെയാണ് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൊലപാതകമാണോ എന്ന് വ്യക്തമാകൂ എന്ന് പൊലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചിലരെ പൊലിസ് സംശയിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. കഴുത്തില്‍ തുണി കൊണ്ടുള്ള കുരുക്ക് മുറുകിയ നിലയില്‍ നിലത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തില്‍ പോറലേറ്റ പാടുകളുമുണ്ട്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഷാലു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സിസിലിയോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."