ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കാന്‍ നടപടി: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതികള്‍ തയാറാക്കുമെന്ന് ടൂറിസംമന്ത്രി എ.സി.മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളുടെ കേരളത്തിലേക്കുള്ള സഞ്ചാരസൗകര്യം മെച്ചപ്പെടുത്താന്‍ റെയില്‍വേ, വിമാന കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും രാജ്യത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളുമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടയമംഗലം ജഡായു ടൂറിസം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു മാന്ദ്യവിരുദ്ധ പാക്കേജില്‍ തുക വകയിരുത്തും. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ടൂറിസം കോറിഡോര്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. വാഗമണ്‍, ഗവി എന്നിവിടങ്ങളിലെ ടൂറിസം വികസനത്തിനു 99 കോടി രൂപയുടെ കേന്ദ്ര പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കോന്നി ആനക്കൂട്, അടവി എന്നിവിടങ്ങളിലെ ടൂറിസം വികസനവും ഇതുമായി ബന്ധപ്പെടുത്തി ആലോചിക്കും. കേന്ദ്ര പദ്ധതികളായ പ്രസാദ്, സ്വദേശി എന്നിവയ്ക്കും പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള, ശബരിമല എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."