ദാറുസ്വലാഹ് ഇരുപതാം വാര്‍ഷികം: അധ്യാപക-വിദ്യാര്‍ഥി സംഗമം നടത്തി
മുക്കം: കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അധ്യാപക-വിദ്യാര്‍ഥി സംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മത കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്‌കാരവും അനുസരണയുമാണ് അധ്യാപകനില്‍നിന്ന് സ്വാംശീകരിക്കാനാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നൈമിഷികമായ നേട്ടങ്ങള്‍ക്ക് വേണ്ടി സത്യസന്ധമായ നിലപാടുകള്‍ തുറന്നുപറയാന്‍ ചില പണ്ഡിതന്മാര്‍ മടികാണിക്കുകയാണ്. സാമുദായിക വിഷയത്തില്‍ ആര്‍ജവമുള്ള നിലപാടുകള്‍ സ്വീകരിക്കുവാന്‍ പലരും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്‍ ബാരി ബാഖവി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ. ഉമര്‍ ഫൈസി മുക്കം, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ്, സമസ്ത മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ ബാഖവി അമ്പലക്കണ്ടി, സെക്രട്ടറി ഹുസൈന്‍ മുസ്‌ലിയാര്‍ പെരുമണ്ണ, യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, റഹീം ചുഴലി, എ.യു മുഹമ്മദ് മുസ്‌ലിയാര്‍, സദഖത്തുല്ല ദാരിമി, കെ.സി മുഹമ്മദ് ഫൈസി, മുഹമ്മദലി റഹ്മാനി, എന്‍. മുഹമ്മദ് ഫൈസി, മുസ്തഫ ഫൈസി, ഷഹീര്‍ ദാരിമി, റഫീഖ് ഫൈസി മണ്ണാര്‍ക്കാട്, അഹമ്മദ് കുട്ടി ബാഖവി, സയ്യിദ് ഫസല്‍ തങ്ങള്‍, നിസാം അസ്‌ലമി സംസാരിച്ചു.
സമാപന സമ്മേളനം ഇന്ന് വൈകിട്ട് ഏഴിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാകും. ജോര്‍ജ് എം. തോമസ് എം.എല്‍.എ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എം.എ റസാഖ്, വി.എം ഉമ്മര്‍ മാസ്റ്റര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."