HOME
DETAILS

കനത്ത മഴ; ഗ്രാമങ്ങള്‍ വെള്ളത്തില്‍

  
backup
July 08 2018 | 06:07 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3

മീനങ്ങാടി: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ അത്തിനിലത്തും പരിസരപ്രദേശങ്ങളിലും വെള്ളം കയറി.15 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇതില്‍ പുഴയോട് ചേര്‍ന്ന് കിടക്കുന്ന 10ഓളം കുടുംബങ്ങളെ സമീപത്തെ വീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുകയും ചെയ്തു.
മീനങ്ങാടി പുറക്കാടി വില്ലേജില്‍ കാരാട്ടുകുന്ന് ചിറാക്കല്‍വേണു, അബ്ദുലത്തീഫ് വലിയകത്ത്, നാണു മുളഞ്ചിറ, പ്രകാശന്‍ പേരാംകോട്ടില്‍, ബാലകൃഷ്ണന്‍ മരുതക്കോട് എന്നിവരെയും കുടുംബത്തേയും സമീപത്തെ തേക്കിലക്കാട്ട് മത്തായിയുടെ വീട്ടിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്. കൃഷ്ണഗിരി വില്ലേജില്‍ ഒലിവയല്‍ ഭാഗത്തെ അഞ്ച് കുടുംബങ്ങളെയും സമീപത്തെ വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൃഷ്ണന്‍കുട്ടി അപ്പക്കാട്ടില്‍, രാജന്‍ വെട്ടിക്കാട്ടില്‍, കാഞ്ചന വെളിപ്പറമ്പില്‍, പത്മിനി ബാലകൃഷ്ണന്‍ കണ്ണിക്കര, ഗംഗാദേവി മലയില്‍, രാജമ്മ കളരിക്കല്‍, ഷീലാവതി ഒലിവയല്‍ എന്നിവരെയാണ് മാറ്റി പാര്‍പ്പിച്ചത്.
രാജമ്മയുടെ വീടിനുള്ളില്‍ വെള്ളം കയറി വീടിന്റെ പുറകുവശത്തെ ചുമരുകള്‍ക്ക് വിള്ളല്‍ വീണ് ഭാഗീകമായി തകര്‍ന്നു. നെല്ലിച്ചോട് ചന്ദന മില്ലിന് സമീപം ബീരാനകത്ത് ബാവ, പള്ളത്ത് മത്തായി, കരിപ്പാല്‍ വത്സല, കുഞ്ഞിപ്പറമ്പില്‍ അന്ത്രു എന്നിവരുടെ വീടുകളിലും വെള്ളം കയറി. കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ സലാം, പുറക്കാടി വില്ലേജ് ഓഫിസര്‍ സുധ, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. മഴ തുടരുകയും വെള്ളം കൂടുതല്‍ ഉയരുകയും ചെയ്താല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാംപ് പ്രവര്‍ത്തിപ്പിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേ സമയം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍ സജ്ജരായിരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ മുട്ടില്‍-വാര്യാട് ദേശീയപാതയും വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടിരുന്നു. സമീപത്തെ തോട് കരകവിഞ്ഞാണ് ദേശീയപാതയില്‍ വെള്ളം കയറിയത്. മഴയുടെ ശക്തി കുറഞ്ഞതോടെ രാവിലെയാണ് റോഡില്‍ നിന്ന് വെള്ളമിറങ്ങിയത്. കഴിഞ്ഞ മഴയില്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞത് കാരണമാണ് പെട്ടെന്ന് തോട് കരകവിഞ്ഞ് വെള്ളം പുറത്തേക്കൊഴുകിയത്. തോടിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.

 

കര കവര്‍ന്ന് പുഴ; ഭീതിയോടെ അത്തിനിലം

മീനങ്ങാടി: രാത്രിയില്‍ മഴ തിമിര്‍ത്തു പെയ്തു. പുഴകവിഞ്ഞ് വെള്ളം കര തൊട്ടുതുടങ്ങി. ഉറക്കമൊഴിച്ചിരുന്ന് ഉറങ്ങുന്ന മക്കളെയും നോക്കി കാവലിലായിരുന്നു അത്തിനിലം, കാരാട്ടുകുന്ന്, ഒലിവയല്‍, നെല്ലിച്ചോട് നിവാസികള്‍. പുലര്‍ച്ചെ നാലരയോടെ ഒഴുക്ക് ശക്തമായി വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങി. വീട്ടുപകരണങ്ങളും ഭക്ഷ്യവസ്തുക്കളും ചെരുപ്പുകളുമടക്കം മഴവെള്ളപ്പാച്ചിലില്‍ പുഴയെടുത്തു. പുഴയും വഴിയും കൃഷിയിടവും തിരിച്ചറിയാനാകാത്ത വിധം വെള്ളമൊഴുകുന്ന കാഴ്ച. വീടുകളില്‍നിന്ന് എടുക്കാവുന്നതും എടുത്ത് വെള്ളമെത്താത്ത തൊട്ടടുത്ത വീടുകളിലേക്ക് പോകുമ്പോഴും വെള്ളമൊഴിയുമ്പോള്‍ കെട്ടിമറിച്ചതും, പച്ചകട്ടയില്‍ തീര്‍ത്തതും, വീഴാനായതുമായ തങ്ങള്‍ക്ക് തല ചായ്ക്കാനുള്ള ഇടം കൂടി ഇല്ലാതാകുമോ എന്ന ഭയത്തിലാണ് പ്രദേശത്തെ 15 ഓളം കുടുംബങ്ങള്‍ സുരക്ഷിതഇടങ്ങളിലേക്ക് മാറിയത്.
എട്ട് മീറ്റര്‍ വീതിയുണ്ടായിരുന്ന അത്തിനിലം പുഴ മണ്ണിടിഞ്ഞും കയ്യേറിയും ഒരു മീറ്റര്‍ വീതിയുള്ള കനാലുപോലെയായിട്ട് വര്‍ഷങ്ങളായി. എട്ട് വര്‍ഷം മുന്‍പും ഇതുപോലെ വെള്ളം കയറിയപ്പോള്‍ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന വീണതും കയ്യേറിയതുമായ മണ്ണ് നീക്കം ചെയ്യണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.
പുഴയുടെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് പറഞ്ഞ് പരിസ്ഥിതി സ്‌നേഹികളുടെ ഇടപെടലുണ്ടാകുന്നതോടെ പ്രദേശവാസികളുടെ ആവശ്യം നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാറില്ല. അതുകൊണ്ട് തന്നെ മഴ ശക്തമാകുന്നതോടെ പുഴ വീടുകള്‍ക്കുള്ളിലൂടെ ഒഴുകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. എട്ട് മീറ്റര്‍ വീതിയില്‍ പുഴയിലെ മണ്ണെടുത്ത് സംരക്ഷണ ഭിത്തി നിര്‍മിച്ചെങ്കില്‍ മാത്രമെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.


കൈപ്പഞ്ചേരി തോട് കരകവിഞ്ഞു;ക്വാര്‍ട്ടേഴ്‌സില്‍ വെള്ളം കയറി

മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: ഇന്നലെ പെയ്ത ശക്തമായ മഴയില്‍ മൈതാനിക്കുന്ന്-ഫെയര്‍ലാന്‍ഡില്‍ കൈപ്പഞ്ചേരി തോട് കരകവിഞ്ഞു. ഇതോടെ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ വെള്ളം കയറി.
തടത്തില്‍ രാധാകൃഷ്ണന്‍, കുറ്റിക്കാട്ടില്‍ പ്രതീഷ്, കാവുങ്കല്‍ ചന്ദ്രിക എന്നിവരുടെ കുടുംബങ്ങളാണ് ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വെള്ളം കയറിയത്. ഭക്ഷ്യസാധനങ്ങള്‍, തുണികള്‍, കുട്ടികളുടെ പാഠപുസ്തകങ്ങള്‍ എന്നിവ നശിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, ഡിവിഷന്‍ കൗണ്‍സിലര്‍ ബാനു പുളിക്കല്‍ സ്ഥലം സന്ദര്‍ശിച്ചു. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും കൈപ്പഞ്ചേരി തോട് കാട് വെട്ടി വൃത്തിയാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.


പുഴയോര സംരക്ഷണം; കടവ് കമ്മിറ്റികള്‍ പുനരുജ്ജീവിപ്പിക്കും: കലക്ടര്‍

കല്‍പ്പറ്റ: പുഴകളില്‍ നിന്ന് മണല്‍ വാരുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന കടവു കമ്മിറ്റികള്‍ സുതാര്യമായ രീതിയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍.
നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണം ആക്ട് ജില്ലാതല വിദഗ്ധ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ ജാഗ്രത സമിതികള്‍ക്കാണ് നദീതീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുക. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കനുസരിച്ച് പ്രകൃതിയുടെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഒരു രൂപരേഖ വേണം. ഇതനുസരിച്ച് നിയന്ത്രിത തോതില്‍ ഖനം നടത്താന്‍ സാധിക്കുന്ന മേഖലകള്‍ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ സമിതികളുടെയും മേല്‍നോട്ടത്തില്‍ ജില്ലയ്ക്കാവശ്യമായ വിഭവങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ കണ്‍വീനറും സാമൂഹ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നീ അംഗങ്ങള്‍ ചേര്‍ന്നതാണ് ജില്ലാ തല വിദഗ്ധ സമിതി. പുഴയുടെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി പുഴയെ സംരക്ഷിക്കാനുളള നടപടികള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കണമെന്നും ജൈവ വേലികള്‍ സ്ഥാപിക്കുക, തീരത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ മരങ്ങള്‍ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തികളും ഉടന്‍ നടപ്പാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago