ബൊളീവിയന്‍ കോള്‍ എടുക്കരുത്, തിരിച്ചു വിളിക്കരുത്- പൊലിസ് മുന്നറിയിപ്പ്
തിരുവനന്തപുരം: ബൊളീവിയയില്‍ നിന്നെന്നു കാണിച്ച് വരുന്ന ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതന്നെ പൊലിസിന്റെ മുന്നറിയിപ്പ്. മാത്രമല്ല ഈ നമ്പറില്‍ തിരിച്ചു വിളിക്കരുതെന്നും പൊലിസ് പറയുന്നു. കേരളാ പൊലിസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ജാഗ്രതാ മുന്നറിയിപ്പ്.
+5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് അജ്ഞാത ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
ശനിയാഴ്ച രാവിലെ മുതല്‍ ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നാണ് വിവരം. വൈകീട്ടോടെയാണ് തട്ടിപ്പുഫോണ്‍വിളികളാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്. +5 ല്‍ തുടങ്ങുന്ന നിരവധി നമ്പറുകളില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറില്‍ നിന്നുള്ള മിസ്ഡ് കോള്‍ കണ്ട് തിരികെ വിളിച്ചവരുടെ ഫോണ്‍ബാലന്‍സ് വന്‍തോതില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഫോണ്‍ വരുന്നത് ബോളീവിയയില്‍ നിന്നു തന്നെയാണോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് വ്യക്തമല്ല.
സംഭവത്തില്‍ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."