ഗതാഗതക്കുരുക്ക്;വേങ്ങരയില്‍ നാളെ മുതല്‍ ട്രാഫിക് പരിഷ്‌കാരം
വേങ്ങര: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് പരിഷ്‌കരണ സമിതി യോഗം ചേര്‍ന്നു. പുതിയ ട്രാഫക്ക് പരിഷ്‌കാരങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. കൂടുതല്‍ കുരുക്കനുഭവപ്പെടുന്ന ബ്ലോക്ക് റോഡ് ങ്ങ്ഷന്‍, ചേറൂര്‍ റോഡ്, കോട്ടക്കല്‍ റോഡ് ജങ്ഷനുകളിലാണ് പരിഷ്‌കരണങ്ങളുള്ളത്. ബ്ലോക്ക് റോഡില്‍നിന്ന് മലപ്പുറം ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് പിക്കപ്പ് സ്റ്റാന്‍ഡ് ഭാഗത്ത് 'യു ടേണ്‍' ചെയ്യണം.
ചേറൂര്‍ റോഡില്‍നിന്ന് വേങ്ങര അങ്ങാടിയിലേക്കു തിരിയുന്ന വാഹനങ്ങള്‍ ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറ്റാളൂര്‍ എം.എല്‍.എ റോഡ് ജങഷഷനില്‍ ചെന്ന് യു ടേണ്‍ തിരിഞ്ഞും മാത്രമെ പോകാവൂ. മലപ്പുറം ഭാഗത്ത്‌നിന്ന് ചേറൂര്‍ റോഡിലേക്ക് തിരിയുന്ന വാഹനങ്ങള്‍ തിരിയാതെ താഴെ പോയി യു ടേണ്‍ തിരിഞ്ഞും വേങ്ങരയില്‍നിന്നും ബ്ലോക്ക് റോഡിലേക്ക് തിരിയേണ്ട വാഹനങ്ങള്‍ നേരെ കുറ്റാളൂര്‍ ജങ്ഷഷനില്‍ പോയി തിരിഞ്ഞുവന്നു മാത്രമെ റോഡില്‍ പ്രവേശിക്കാവൂ.
ഇതേ രീതി തന്നെ കോട്ടക്കല്‍ റോഡില്‍നിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങളും തുടരണം. ഇത് ബസുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ബാധകമല്ല. ടൗണില്‍ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറും, കിഴക്കും മീറ്ററിനുള്ളില്‍ റോഡരികില്‍ അംഗീകരിച്ച ഓട്ടോകളല്ലാതെ യാതൊരു വിധ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
റോഡരികില്‍ അനധികൃതമായി ബൈക്കുകളോ, മറ്റു വാഹനങ്ങളോ ദീര്‍ഘനേരം നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിനിടവരുത്തുന്നതിനാല്‍ പാര്‍ക്കിങ് അനുവദിക്കില്ല. ടൗണില്‍ പാര്‍ക്കിങിനു വേണ്ടി പഞ്ചായത്ത് നിശ്ചയിച്ച കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണം. പരീക്ഷണാടിസ്ഥാനത്തില്‍ നാളെ മൂന്നു മുതല്‍ പരിഷ്‌കരണ നടപടികള്‍ തുടങ്ങും. ഇതുമായി മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും, വാഹന ഉടമകളും, യാത്രക്കാരും, ജീവനക്കാരും നാട്ടുകാരും സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍കുട്ടി അധ്യക്ഷനായി. എസ്.ഐ സംഗീത് പുനത്തില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജലനിധി പ്രവൃത്തിക്കുവേണ്ടി വെട്ടിപ്പൊളിച്ചുഗതാഗത തടസമുണ്ടാക്കുന്ന ഇടങ്ങള്‍ താല്‍കാലികമായി മണ്ണിട്ട് ശരിയാക്കാനും യോഗം തീരുമാനിച്ചു. വേങ്ങരയിലേക്ക് കൂടുതല്‍ ഹോം ഗാര്‍ഡുകളെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."