HOME
DETAILS

വികസന പദ്ധതികള്‍ക്ക് സഹ.ബാങ്കുകളില്‍ നിന്നു വായ്പ എടുക്കും: ധനമന്ത്രി

  
backup
July 15 2016 | 05:07 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9-2


\

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ബോണ്ടുകള്‍ വച്ച് സഹകരണ ബാങ്കുകളില്‍ നിന്ന് കേരളാ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡി(കിഫ്ബി)ന്റെ പേരില്‍ വായ്പയെടുക്കും. ബജറ്റില്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജില്‍ പ്രഖ്യാപിച്ച 12,000 കോടിയാണ് ആദ്യം എടുക്കുക. കിഫ്ബിയുടെ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ച് സെബിയും ആര്‍.ബി.ഐയും അംഗീകരിച്ചിട്ടുള്ള നിലയിലായിരിക്കും ധനസമാഹരണം നടത്തുന്നത്. ബോണ്ടുകള്‍ വില്‍ക്കുന്നതിനു മുമ്പ് കിഫ്ബിയുടെ കീഴില്‍ ഫണ്ട്‌സ് ട്രസ്റ്റി ഉപദേശക കമ്മിഷന്‍ രൂപീകരിക്കും. കിഫ്ബി വഴിയായിരിക്കും ബോണ്ടുകള്‍ വച്ച് സഹകരണ ബാങ്കുകളില്‍ നിന്നു വായ്പ എടുത്ത് പദ്ധതികള്‍ നടപ്പിലാക്കുക.
ആദ്യപടിയായി അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളായ റോഡ്, പാലം പ്രവൃത്തികള്‍ക്കായി വായപയെടുത്ത് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു. ഇ.എം.എസ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കി നല്‍കുന്ന പട്ടികപ്രകാരം വീടുകള്‍ വച്ചുനല്‍കും. പ്രീഫാബ് വീടുകളായിരിക്കും പരീക്ഷിക്കുക. ഇതിനായി കിഫ്ബി വായ്പ എടുക്കും. വായ്പയുടെ പലിശ അടയ്ക്കാന്‍ സംസ്ഥാനത്തിനു ലഭിയ്ക്കുന്ന പെട്രോള്‍ സെസും വാഹന നികുതിയുടെ പകുതിയും കിഫ്ബിയ്ക്ക് നല്‍കും. മറ്റു സംസ്ഥാനങ്ങള്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ വച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത്. കേരളത്തില്‍ ഇതുവരെ അത്തരത്തിലുള്ള മേഖലകളിലേക്ക് പോകാത്തതിനാലാണ് എല്ലാവര്‍ക്കും സംശയമുണ്ടാകുന്നത്.
വ്യവസായികള്‍ക്കു വേണ്ടി നിയമം മാറ്റി എഴുതുന്നതിനെക്കാളും നല്ലത് മികച്ച അടിസ്ഥാന സൗകര്യം നല്‍കുക എന്നതാണ്. അത് കിഫ്ബി വഴി നടപ്പിലാക്കുമെന്നും കിഫ്ബിയ്ക്ക് വരുന്ന റവന്യൂ കൊണ്ട് സഹകരണ ബാങ്കുകളില്‍ ബോണ്ടു വച്ച് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു. അടുത്ത മൂന്നു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു. 17 അംഗങ്ങള്‍ നല്‍കിയിരുന്ന ഭേദഗതി തള്ളുകയും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago