HOME
DETAILS
MAL
വെഞ്ചാലി കനാലില്‍ വീണ്ടും ഹോട്ടല്‍മാലിന്യം തള്ളി
backup
July 08 2018 | 06:07 AM
തിരൂരങ്ങാടി: വെഞ്ചാലിയില്‍ വീണ്ടും ഹോട്ടല്‍ മാലിന്യം തള്ളി. പമ്പ് ഹൗസിനും കൈപ്പുറത്താഴം മസ്ജിദിനും മധ്യേ ലിഫ്റ്റ് ഇറിഗേഷന്റെ കനാലിലാണ് വെള്ളിയാഴ്ച രാത്രി ദ്രവരൂപത്തിലുള്ള ഹോട്ടല്‍മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. ടാങ്കര്‍ വാഹനത്തില്‍ കൊണ്ടുവന്ന് തള്ളിയതെന്നാണ് നിഗമനം.
കഴിഞ്ഞ നവംബറില്‍ ചെമ്മാട് ടൗണിലുള്ള ബേക്കറിയില്‍നിന്നുള്ള മാലിന്യം ഇവിടെ തള്ളിയ സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.പിന്നീട് സ്ഥാപനത്തിന്റെ ചെലവില്‍ തന്നെ ശുചീകരിക്കുകയാണുണ്ടായത്.വര്‍ഷക്കാലമായതിനാല്‍ കനാലിലെ ദ്രവരൂപത്തിലുള്ള മാലിന്യം വയലിലേക്ക് ഒഴുകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."