എടപ്പാള്‍ ജി.എച്ച്.എസ്.എസിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തി
എടപ്പാള്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയായി. സ്കൂളിന്റെ നാലു വശങ്ങളിലെയും ഭൂമി അന്യാധീനപ്പെട്ടു കിടക്കുകയാണെന്നും ഇതു തിരിച്ചു പിടിക്കണമെന്നും ചൂണ്ടിക്കാട്ടി സ്കൂള്‍ അധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്കൂളിന്റെ തെക്കു ഭാഗത്തും കിഴക്കു ഭാഗത്തുമാണ് താലൂക്ക് സര്‍വേയര്‍ കെ.കെ നാരായണന് കുട്ടിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയത്.
മറ്റിടങ്ങളില്‍ കൈയേറ്റം ഇല്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. തെക്കു ഭാഗത്ത് രണ്ടു മൂലകളിലും ഒരു മീറ്റര്‍ മുതല്‍ രണ്ടു മീറ്റര്‍ വരെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി കണ്ടെത്തി.
വിശദ റിപ്പോര്‍ട്ട് അടുത്ത ദിവസം പൊന്നാനി തഹസില്‍ദാര്‍ക്കു കൈമാറും. തുടര്‍ന്ന് കൈയേറ്റം കണ്ടെത്തിയ സ്ഥലങ്ങളിലെ ഉടമകള്‍ക്ക് നോട്ടിസ് നല്കി കൈയേറ്റം തിരിച്ചു പിടിക്കും. ഭൂമി അന്യാധീനപ്പെട്ടു കിടക്കുന്നതിനാല്‍ സ്കൂളിന് ചുറ്റുമതില്‍ നിര്‍മിക്കാനാകാത്ത അവസ്ഥയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."