വില്ലേജ് ഓഫിസിന് മുസ്ലിം ലീഗിന്റെ ഇന്റര്‍നെറ്റ് കണക്ഷന്
അരീക്കോട്: കീഴുപറമ്പ് വില്ലേജ് ഓഫിസില്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ വിഷന്‍ ബ്രോഡ്ബാന്‍ഡ് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന് സ്ഥാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഇന്റര്‍നെറ്റ് തകരാറിനെ തുടര്‍ന്ന് ദീര്‍ഘനാളായി വില്ലേജ് ഓഫിസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായിരുന്നു.
സ്കൂള്‍, കോളേജ് അഡ്മിഷന് കാലമായതിനാല്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനു വേണ്ടിയും ഭൂമി കംപ്യൂട്ടറൈസേഷന് ചെയ്യുന്നതിനു വേണ്ടിയും പ്രയാസപ്പെട്ടിരുന്ന ജനങ്ങള്‍ക്ക് പുതിയ ഇന്റര്‍നെറ്റ് കണക്ഷന് ഏറെ ആശാസമായി.
വില്ലേജ് ഓഫിസിനു പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മതിയായ സൗകര്യങ്ങള്‍ ലഭ്യമായിട്ടില്ല. ജനകീയ പങ്കാളിത്തത്തോടെ ഇരിപ്പിട സൗകര്യപ്പെടുത്തുമെന്ന് മുസ്ലിംലീഗ് ഭാരവാഹികളായ പ്രൊഫ. കെ.എ നാസര്‍, കെ.സി.എ ഷുക്കൂര്‍, പി.പി.എ റഹ്മാന്, എം.ടി അബ്ദുല്‍ മജീദ്, നജീബ് കാരങ്ങാടന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."