'ഇന്ധനവിലക്കയറ്റം: ട്രക്ക്, ലോറി സര്‍വിസ് നിര്‍ത്തിവയ്ക്കും'
കൊച്ചി: തുടര്‍ച്ചയായ ഇന്ധന വിലയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ട്രക്ക്, ലോറി സര്‍വിസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്നു ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന് (എ.കെ.ടി.ഒ.എ) സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വാടക കുത്തനെ ഇടിഞ്ഞതോടെ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രളയ കാലത്തും കോവിഡ് പ്രതിസന്ധിയിലും ജീവന് പണയപ്പെടുത്തിയാണ് ട്രക്ക് തൊഴിലാളികളും ഉടമകളും സര്‍വിസ് നടത്തുന്നത്. ഇന്ധന വില വര്‍ധനക്കെതിരെ അസോസിയേഷന്റെ കീഴിലുള്ള 5,000 ട്രക്ക് ഉടമകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. സംസ്ഥാനത്തെ മറ്റ് ട്രക്ക് ഉടമ അസോസിയേഷനുകളുമായി ചര്‍ച്ച നടത്തി സമര പരിപാടി ആസൂത്രണം ചെയ്യും.
ലോക്ഡൗണ്‍ കാലയളവിലെ റോഡ് നികുതിയും വാഹന വായ്പയുടെ മൊറോട്ടോറിയം കാലയളവിലെ പലിശയും ഒഴിവാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."