HOME
DETAILS
MAL
സ്ത്രീത്വത്തെ മാനിക്കാത്ത നേതാക്കള്‍ നാടിന് അപമാനം: പി.കെ ജയലക്ഷ്മി
backup
April 03 2019 | 05:04 AM
കല്‍പ്പറ്റ: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി രമ്യ ഹരിദാസിനെ അപമാനിച്ച എ. വിജയരാഘവന് കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് എ.ഐ.സി.സി അംഗവും മുന്‍ മന്ത്രിയുമായ പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
സ്ത്രീത്വത്തെ മാനിക്കാത്ത നേതാക്കള്‍ കേരളത്തിന് അപമാനമാണ്. ദളിതരോടും സ്ത്രീകളോടുമുള്ള സമീപനം എന്താണെന്ന് തെളിയിക്കുന്നതാണിത്. രമ്യ ഹരിദാസിനെ പതിവായി ആക്ഷേപിക്കുന്ന ഇടതു നയത്തിന്റെ ഭാഗമാണ് വിജയരാഘവന്റെ പ്രസംഗമെന്നും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവുമുള്ള മുഴുവന്‍ ജനങ്ങളും ഇതിനെതിരേ പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നും ജയലക്ഷ്മി പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപ്പെടണമെന്നും പട്ടികജാതിവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എ. വിജയരാഘവനെതിരേ കേസെടുക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."