HOME
DETAILS

പട്ടാളക്കാരെ കോടതി കയറ്റരുത്

  
backup
April 22 2017 | 00:04 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d

തന്നെ സൈന്യത്തില്‍നിന്നു പിരിച്ചുവിട്ടതിനെതിരേ തേജ്ബഹാദൂര്‍ യാദവ് എന്ന പട്ടാളക്കാരന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജവാന്മാര്‍ക്ക് കാലത്തും ഉച്ചക്കും മോശമായതും കറിയില്ലാത്തതും വയറു നിറയാന്‍ തികയാത്തതുമായ ഭക്ഷണമാണ് നല്‍കുന്നതെന്നും പതിനൊന്ന് മണിക്കൂര്‍ നേരം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടിവരുന്ന ജവാന്മാര്‍ ഇതുകാരണം പട്ടിണിയിലാണെന്നും സര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരിഞ്ചന്തയില്‍ മറിച്ച് വില്‍ക്കുകയാണെന്നുമുള്ള അതിഗുരുതരമായ ആരോപണങ്ങള്‍ താന്‍ കഴിക്കുന്ന ഭക്ഷ്യവസ്തു കൈയില്‍ പിടിച്ച് ദൃശ്യസഹിതം ഫേസ്ബുക്കിലിട്ട് തേജ് ബഹാദൂര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും തുടര്‍ന്നൊന്നും സംഭവിച്ചില്ല. അച്ചടക്ക നടപടിയുടെ ഭാഗമായി തേജ് ബഹാദൂറിനെ കൂടുതല്‍ പ്രയാസമുള്ള സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരേയും തേജ്ബഹാദൂര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. തനിക്കെന്തുകൊണ്ട് നീതി ലഭിക്കുന്നില്ലെന്നാണ് രണ്ടാമത്തെ വിഡിയോയില്‍ അദ്ദേഹം ചോദിച്ചത്. ഇതിനെ തുടര്‍ന്ന് സൈനിക നേതൃത്വം അദ്ദേഹത്തെ കശ്മിരിലെ സൈനിക കോടതിയില്‍ കോര്‍ട്ട ് മാര്‍ഷലിന് വിധേയമാക്കുകയും വിചാരണക്കൊടുവില്‍ സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരേ തേജ്ബഹാദൂര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ അത് സ്വാഭാവികമായും വ്യാപക ചര്‍ച്ചയ്ക്ക് വഴിവക്കും. സൈന്യത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളും അഴിമതികളും വിചാരണക്കിടയില്‍ പുറത്തുവരാനുള്ള സാധ്യത ഏറെയാണ്. ഇതുവഴി ഇന്ത്യയുടെ പ്രതിച്ഛായയായിരിക്കും നഷ്ടപ്പെടുക. 

താഴെക്കിടയിലുള്ള സൈനികരോട് സൈനിക നേതൃത്വം മനുഷ്യത്വരഹിതമായും ക്രൂരമായുമാണ് പെരുമാറുന്നതെന്ന വസ്തുത മറച്ചുവച്ചിട്ട ് കാര്യമില്ല. അച്ചടക്ക നടപടിയെന്ന പേരില്‍ സൈനിക നേതൃത്വം പ്രതികാര നടപടിക്ക് തുനിഞ്ഞപ്പോഴാണ് തേജ്ബഹാദൂര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍, സൈനിക നേതൃത്വം ഇത് നിരസിച്ചു. അദ്ദേഹത്തെ കോര്‍ട്ട ് മാര്‍ഷലിന് വിധേയമാക്കി സര്‍വിസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. അതിര്‍ത്തി സേനയാണ് നമ്മുടെ രാജ്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ വിശപ്പു മാറ്റാനുള്ള ആഹാരം ചോദിക്കുമ്പോള്‍ അതുപോലും അച്ചടക്കലംഘനമായി കാണുന്നത് എങ്ങനെ ന്യായീകരിക്കും. സൈന്യത്തിന് ആത്മസംഘര്‍ഷത്തില്‍നിന്നു വിടുതല്‍ ഉണ്ടാകണമെങ്കില്‍ അവരെ വേണ്ടവിധം പരിഗണിക്കണം. അവരുടെ മനസ്സും ശരീരവും ശക്തമായിരിക്കുവാന്‍ ആവശ്യമായ പോഷകാഹാരങ്ങളും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനുമുള്ള പദ്ധതികളുമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. സൈന്യത്തിന് നല്‍കേണ്ട ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നുവെന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ട്. തുടരെത്തുടരെ ഉണ്ടാകുന്ന പാക് അതിര്‍ത്തിയിലെ പ്രകോപനങ്ങളും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റവും ഫലപ്രദമായി തടഞ്ഞുനിര്‍ത്തണമെങ്കില്‍ താഴെക്കിടയിലുള്ള സൈന്യത്തിന്റെ ആത്മവീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. തോക്ക് കൈയില്‍ കൊടുത്ത് അതിര്‍ത്തിയില്‍ നിര്‍ത്തിയതു കൊണ്ട് മാത്രം രാജ്യം സുരക്ഷിതമാകണമെന്നില്ല. തോക്കേന്തുന്ന കൈകള്‍ക്ക് കരുത്തും അവരുടെ മനസ്സ് ദൃഢവുമായിരിക്കണം. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സൈന്യത്തെ വാനോളം പുകഴ്ത്തുകയും പിന്നെ അവരെ വിസ്മരിക്കുകയും ചെയ്യുന്നു. അവധിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സി.ഐ.എസ്.എഫ് ജവാന്‍ ഈയിടെ നാല് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നത് മറക്കാറായിട്ടില്ല.
സിയാചിന്‍ മഞ്ഞുമലകളില്‍നിന്നു മരവിച്ച ഹനുമന്തപ്പ എന്ന ജവാനെ കണ്ടെടുത്തതും ഒടുവില്‍ ആശുപത്രിയില്‍ മരണപ്പെട്ടതും മറക്കാറായിട്ടില്ല. പ്രതികാരാര്‍ഥം മഞ്ഞുറഞ്ഞ മലമുകളിലേക്കാണ് സൈനിക നേതൃത്വം പട്ടാളക്കാരെ പറഞ്ഞുവിടുന്നത്. കൊടുംതണുപ്പില്‍ ശരീരത്തിലെ അവയവങ്ങള്‍ വേര്‍പെട്ടു മരവിച്ച് മരണപ്പെട്ടു പോകുന്നതു പോലും അവര്‍ അറിയുന്നില്ല. ദേശസ്‌നേഹവും ദേശീയതയും രാഷ്ട്രീയ ചന്തയില്‍ വിറ്റഴിക്കാനുള്ള വില്‍പന ചരക്കാക്കുന്നതില്‍നിന്ന് ഇനിയെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ പിന്തിരിഞ്ഞു പട്ടാളക്കാരുടെ ദയനീയാവസ്ഥക്ക് പരിഹാരം കാണണം. കപട ദേശീയത കൊണ്ട് രാജ്യവും പട്ടാളക്കാരും രക്ഷപ്പെടുകയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago