HOME
DETAILS
MAL
പത്രികകള്‍ ഏഴായി; ഇന്നലെ ലഭിച്ചത് രണ്ടെണ്ണം
backup
April 03 2019 | 05:04 AM
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ ലഭിച്ചത് ഏഴു പത്രികകള്‍. ഇന്നലെ രണ്ടു പത്രികകളാണ് ലഭിച്ചത്. സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍ സ്ഥാനാര്‍ഥി കെ. ഉഷ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എ.ആര് അജയകുമാറിന് പത്രിക നല്കി. കൂടാതെ മലപ്പുറം വണ്ടൂര്‍ നീലാമ്പ്ര വീട്ടില്‍ എന്‍. അബ്ദുല്‍ ജലീലും (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) പത്രിക നല്കി. മൂന്നു സ്വതന്ത്രരടക്കം അഞ്ചു സ്ഥാനാര്‍ഥികള്‍ നേരത്തേ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി, എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് പത്രിക സമര്‍പ്പിക്കാനുള്ള പ്രധാനികള്‍. തുഷാര്‍ വെള്ളാപ്പള്ളി ഇന്നും രാഹുല്‍ ഗാന്ധി നാളെയും പത്രിക സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."