കെ.എം.സി.സി നേതാക്കള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: കെ.എം.സി.സി യു.എ.ഇ നേതാക്കള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി. നാട്ടില്‍നിന്നു യു.എ.ഇയിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കു യാത്രാസൗകര്യം ഒരുക്കുക, നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്കായി ഫോറിന് സെന്ററുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കോണ്‍സല്‍ ജനറല്‍ വിപുലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ ഉന്നയിച്ചു.
കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന് എ.പി ഷംസുദ്ദീന് ബിന്‍ മുഹിയുദ്ദീന്, പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്, ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര, പി.കെ അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലകപ്പെട്ട പ്രവാസികളെ യു.എ.ഇയില്‍ എത്തിക്കുന്നതിന് വന്ദേ ഭാരത് മിഷനു സമാനമായ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുകയോ അതിനുള്ള അനുമതി സാമൂഹിക കൂട്ടായ്മകള്‍ക്കു നല്‍കുകയോ ചെയ്യുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന അനിശ്ചിതത്വവും പ്രയാസങ്ങളും കോണ്‍സല്‍ ജനറലിനെ ധരിപ്പിച്ചതായും സംഘത്തെ നയിച്ച നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."