അടിപിടി മരണം: പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
കാളികാവ്: അടിപിടിയില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് അഞ്ചു പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. അഞ്ചച്ചവിടി കറുത്തേനിയിലെ മാവുങ്ങല്‍ കുഞ്ഞിമുഹമ്മദ്(60)(കുഞ്ഞാപ്പുട്ടി)യാണ് മരണപ്പെട്ടത്. ജൂണ്‍ 28നാണ് കേസിനാസ്പപദമായ സംഭവം. കുഞ്ഞിമുഹമ്മദിന്റെ വീട്ടിലേക്കുള്ള വഴിയില്‍ അയല്‍വാസിയുടെ കാര്‍ നിര്‍ത്തിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കുഞ്ഞി മുഹമ്മദിന്റെ മകന്‍ ഇസുദ്ദീന്‍ ഓട്ടോറിക്ഷയുമായി വന്നതോടെ വഴിയില്‍നിന്ന് കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
അടിപിടിക്ക് ശേഷം ശാരീരികാസ്വസ്തത അനുഭവപ്പെട്ട കുഞ്ഞി മുഹമ്മദിനെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് മൃതദേഹ പരിശോധനയിലെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 304 വകുപ്പ് പ്രകാരമാണ് കേസ് ചുമത്തിയിട്ടുള്ളത്. അടിപിടിയുടെ പേരിലെടുത്ത കേസിലേക്ക് മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിന്റെ വകുപ്പുകൂടി ചേര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്.
കരുത്തേനിയിലെ അച്ചുതൊടിക ഉമ്മര്‍, സഹോദരങ്ങളായ അബ്ദുക്കുട്ടി, ഹംസ, റസാഖ്, അഷ്‌റഫ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഒളിവില്‍ പോയ സഹോദരങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് കാളികാവ് എസ്.ഐ എം.സി പ്രമോദ് പറഞ്ഞു. മൃതദേഹ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും രാസ പരിശോധന ഫലവും ലഭിച്ചാലേ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളുവെന്ന് പോലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."