പൊലിസ് സ്റ്റേഷനുകളില്‍ ഇനി മുതല്‍ വക്കീലും
നിലമ്പൂര്‍: സാധാരണക്കാര്‍ക്ക് ഇനി പേടിയില്ലാതെ പൊലിസ് സ്‌റ്റേഷനുകളിലെത്താം. കോട്ടിട്ട വക്കീലിന്റെ സേവനം ഇനി സ്‌റ്റേഷനകത്ത് ലഭിക്കും.സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വിസ് അതോറിറ്റിയാണ് പുതിയ തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്. തീരുമാനം നടപ്പിലാകുന്നതോടെ പരാതികളുമായും കേസിലകപ്പെട്ടും പൊലിസ് സ്‌റ്റേഷനുകളിലെത്തുന്ന സാധാരണക്കാര്‍ക്ക് സ്‌റ്റേഷനിലെ വക്കിലിന്റെ സേവനം ലഭ്യമാക്കും.
അതത് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ പാനലിലുള്ള അഭിഭാഷകരെയാണ് ഇതിനായി നിയോഗിക്കുക.വര്‍ധിച്ചു വരുന്ന പൊലിസ് അതിക്രമ പരാതികളും നിയമ പരിജ്ഞാനം ഇല്ലാത്തവര്‍ പൊലിസ് സ്‌റ്റേഷനുകളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇനി പൊലിസ് സ്‌റ്റേഷനുകളിലും വക്കീലന്മാരുടെ സാന്നിധ്യവും സേവനവും ഉറപ്പാക്കുന്നത്. നിരവധി പേരാണ് നിയമപരിജ്ഞാനമില്ലാത്തതിന്റെ പേരില്‍ പൊലിസ് സ്‌റ്റേഷനുകളിലെത്തുമ്പോള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ഇത്തരം നിരവധി സംഭവങ്ങള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തമൊരു നിര്‍ദേശം കോടതി മുന്നോട്ട് വച്ചത്.
ചോദ്യം ചെയ്യലിനായി പൊലിസ് സ്‌റ്റേഷനിലേക്ക് വിളിക്കപ്പെട്ട വ്യക്തിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകന്‍ വിലയിരുത്തും. ഒരാളുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റവും ചോദ്യം ചെയ്യലിനായി വ്യക്തിയെ വിളിച്ച കാര്യവും വക്കീല്‍ വിശദീകരിച്ചു നല്‍കും. ആ വ്യക്തിക്കുവേണ്ട എല്ലാ നിയമോപദേശവും സഹായവും അദ്ദേഹം നല്‍കുകയെന്നതാണ് പൊലിസ് സ്‌റ്റേഷനിലെ വക്കിലന്‍മാരുടെ പ്രധാന്യ ദൗത്യം. എന്നാല്‍ പൊലിസ് ഓഫിസര്‍ ആ വ്യക്തിയെ നിയമപരമായി ചോദ്യം ചെയ്യുന്നതില്‍ അഭിഭാഷകന്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല.
അനാവശ്യമായും യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറായാല്‍ അഭിഭാഷകന്‍ ഇടപെടുകയും പൊലിസിനെ ഉചിതമായി നിയമവശങ്ങള്‍ വിശദീകരിച്ച് ഉപദേശം നല്‍കയും ചെയ്യണം. ഇക്കാര്യത്തില്‍, കേസിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹം നിയമം പൊലിസ് ഉദ്യോഗസ്ഥരുടെ മുന്‍പാകെ വിശദീകരിക്കണം. സംശയിക്കപ്പെടുന്നയാള്‍ വിദേശിയാണെങ്കില്‍, ഹൈക്കമ്മിഷനെയോ എമ്പസിയേയോ കോണ്‍സുലേറ്റിനെയോ അറിയിക്കാന്‍ ഡ്യൂട്ടിയിലുള്ള അഭിഭാഷകന്‍ പൊലിസിനെ നിര്‍ദേശിക്കണം. കേസില്‍ സംശയിക്കപ്പെടുന്നയാള്‍ക്ക് ഭാഷ മനസ്സിലാകുന്നില്ലെങ്കില്‍, ഒരു പരിഭാഷകനെ അഭിഭാഷകന് ഏര്‍പ്പെടുത്താം. ഇതിന്റെ ചെലവുകള്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി വഹിക്കും.
ചോദ്യം ചെയ്യലിനായി സ്ത്രീകളെ പൊലിസ് സ്‌റ്റേഷനിലേക്കോ അവരുടെ താമസ സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്തേക്കോ വിളിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ഉറപ്പാക്കണം. ഒരു കുട്ടിയെ പൊലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അഭിഭാഷകന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് പൊലിസ് സ്‌റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നേടുന്നതിന് ആവശ്യമായ നടപടികളും വക്കീല്‍ സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."