ഏറനാട് മണ്ഡലത്തില്‍ മൂന്ന് കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി
അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ മൂന്ന് കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതിയായി. ചാലിയാര്‍ പഞ്ചായത്തിലെ ചാലിയാര്‍ പി.എച്ച്.സിയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം പി.എച്ച്.സിയും കുടുംബ ആരോഗ്യ കേന്ദ്രമായും കാവനൂര്‍ സി.എച്ച്.സി 24ഃ7 ആക്കിയുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കാവനൂര്‍, ഊര്‍ങ്ങാട്ടിരി, ചാലിയാര്‍ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ ഉയര്‍ത്തിയത് പോലെ കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ 24ഃ7 ആക്കി മാറ്റുമെന്നും പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. കുഴിമണ്ണ പഞ്ചായത്തിലെ സി.എച്ച്.സി കഴിഞ്ഞ വര്‍ഷം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബ ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വെറ്റിലപ്പാറ പി.എച്ച്.സി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി.എച്ച്.സിയായി ഉയര്‍ത്തുകയും ഇപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി 4.25 കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചതായും പി.കെ ബഷീര്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."