വിജയരാഘവനെതിരേ വനിതാ കമ്മിഷനും: ലോ ഓഫിസറോട് കമ്മിഷന് റിപ്പോര്‍ട്ടു തേടി
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേ സംസ്ഥാന വനിതാ കമ്മിഷനും രംഗത്ത്. മോശം പരാമര്‍ശത്തിനെതിരേ കമ്മിഷന് നടപടി തുടങ്ങി.ഇതിന്റെ ഭാഗമായി അവര്‍ ലോ ഓഫിസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈനാണ് വിജയരാഘവന്റെ പരാമര്‍ശത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എഴുത്തുകാരി എസ്. ശാരദക്കുട്ടിയും ഇടതു ചിന്തകന്‍ സുനില്‍.പി. ഇളയിടവും അടക്കം പരാമര്‍ശത്തിനെതിരേ ഇടതു ചേരിയില്‍ നിന്നുതന്നെ പ്രതിഷേധം കനത്തിരുന്നു. വിജയരാഘവന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്ഗ്രസടക്കവും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."