ബിഹാറില്‍ ആശുപത്രിയില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരുക്ക്, പത്തു വാഹനങ്ങള്‍ കത്തിച്ചു
മുസഫര്‍പുര്‍: ബിഹാറിലെ മുസഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. രോഗിയുടെ കൂടെയെത്തിയ ബന്ധുക്കളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംഘര്‍ഷം രൂക്ഷമായി, മൂന്ന് ആംബുലന്‍സുകളടക്കം പത്തു വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി.
ഷീഷോറില് നിന്നുള്ള ഊര്‍മിള ദേവിക്ക് ആശുപത്രിയില്‍ നിന്ന് രക്തപരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം വരുന്നതിനു മുന്‍പ് തന്നെ മരുന്ന് നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ അതിനു തയ്യാറായില്ല. ഇതോടെ രോഗിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
കുറച്ച് കഴിഞ്ഞ് സ്ത്രീയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തുകയും ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം തുടങ്ങുകയും ചെയ്തു. സ്ത്രീയുടെ കൂടെ ചേര്‍ന്നുവെന്ന് കാണിച്ച് ആംബുലന്‍സ് ഡ്രൈവറെ ഒരു ജൂനിയര്‍ ഡോക്ടര്‍ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ പ്രദേശത്തെ കുറേ ആളുകളെ ആശുപത്രിയില്‍ കൊണ്ടുവരികയും വാഹനങ്ങള്‍ക്ക് തീ കൊളുത്തുകയുമായിരുന്നു.
സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുകയാണെന്ന് പാറ്റ്ന എസ്.എസ്.പി വിവേക് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."